ജയിലുകളിൽ പുതിയ കാവൽക്കാർ വേണോ ? പി. സി. തോമസ്.
കണ്ണൂർ സെ൯ട്രൽ ജയിലിൽ ആയുധങ്ങൾ കുഴിച്ചിട്ടത് കണ്ടതും, വിയ്യൂർ സെൻട്രൽ ജയിലിൽ 5 മാസം കൊണ്ട് 2000 ഫോണ് വിളിച്ച് പുതിയ കുറ്റകൃത്യങ്ങൾ നടത്തുവാനുള്ള നടപടി സ്വീകരിച്ച പ്രതിയുടെ നീക്കം പുറത്തു വന്നതുമൊക്കെ തെളിയിക്കുന്നത്, നമ്മുടെ സെൻട്രൽ ജയിലുകളിൽ ഉൾപ്പെടെ പുതിയ കാവൽക്കാർ ആവശ്യമാണ് എന്നല്ലേ എന്ന്, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്.
മുഖ്യമന്ത്രിയുടെ വകുപ്പിനു കീഴിൽ തന്നെയാണ് ജയിലുകൾ. അദ്ദേഹം തന്നെ കുറച്ചു നാൾ പ്രധാനപ്പെട്ട ജയിലുകളിൽ പോയി കാവലിരിക്കുന്നത് നല്ലതല്ലേ എന്ന് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അദ്ദേഹം തന്നെ മാറി മാറി ഓരോ ജയിലും സന്ദർശിച്ച് പ്രശ്നങ്ങൾ പഠിക്കണം. പല കുറ്റകൃത്യങ്ങളും ജയിലിനുള്ളിൽ ഉള്ള പ്രതികളോ, പ്രതികളുമായി ചേർന്ന് മറ്റുള്ളവരോ ചെയ്യുന്നുണ്ട് എന്ന് അടുത്ത കാലത്ത് പുറത്തു വന്ന പല സംഭവങ്ങളും തെളിയിക്കുന്നുണ്ട്. അതുകൊണ്ട് ഇക്കര്യത്തെക്കുറിച്ച് കേരള മുഖ്യമന്ത്രി അടിയന്തരമായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് തോമസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയ്ക്ക് അദ്ദേഹം ഇ-മെയിൽ സന്ദേശം അയച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ