സ്കൂൾ കെട്ടിടങ്ങളുടെ ഗ്രാൻഡ് ഉദ്ഘാടനം ഇന്ന് ; ചരിത്രത്തിലെ ഏറ്റവും വലിയ ഉദ്ഘാടനമേള.

സ്കൂൾ കെട്ടിടങ്ങളുടെ ഗ്രാൻഡ് ഉദ്ഘാടനം ഇന്ന് ; ചരിത്രത്തിലെ ഏറ്റവും വലിയ ഉദ്ഘാടനമേള.         
                                
തിരു.: നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30 ന് 92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍ സെക്കന്ററി ലാബുകള്‍, 3 ഹയര്‍ സെക്കന്ററി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും 107 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈനായി നിര്‍വ്വഹിക്കും. ആകെ 250 കേന്ദ്രങ്ങളിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ 18 മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരെക്കൂടാതെ 93 എം.എല്‍.എമാരും ഈ ചടങ്ങിന്റെ ഭാഗമാകും.

മന്ത്രിമാരും പങ്കെടുക്കുന്ന സ്‌കൂളുകളും :-

1. വി. ശിവൻകുട്ടി,
കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്‌കൂൾ, ഇലിപ്പക്കുളം.

2. റോഷി അഗസ്റ്റിൻ,
ഇടുക്കി ജി.എച്ച്.എസ്.എസ്., തോപ്രാംകുടി.

3. അഡ്വ. ആന്റണി രാജു,
കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ,
തിരുവനന്തപുരം.

4. എ. കെ. ശശീന്ദ്രൻ,
ജി.എച്ച്.എസ്.എസ്., പായിമ്പ്ര,
എലത്തൂർ നിയോജകണ്ഡലം.

5. അഡ്വ. കെ. രാജൻ,
ഒല്ലൂർ നിയോജകണ്ഡലം, കട്ടിലപൂവം സ്‌കൂൾ

6. അഡ്വ. ജി. ആർ. അനിൽ,
ഗവ. എച്ച്. എസ്. കരിപ്പൂർ,
നെടുമങ്ങാട് നിയോജകണ്ഡലം.

7. എൻ. വാസവൻ,
എസ്.കെ.വി.ജി.എച്ച്.എസ്. നീണ്ടൂർ,
ഏറ്റുമാനൂർ നിയോജകണ്ഡലം.

8. കെ. രാധാകൃഷ്ണൻ,
വരവൂർ ഗവമെന്റ്, എൽ.പി.എസ്. 
ചേലക്കര നിയോജകണ്ഡലം.

9. സജി ചെറിയാൻ,
ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, പുലിയൂർ.
ചെങ്ങന്നൂർ നിയോജകണ്ഡലം.

10. വീണാ ജോർജ്ജ്,
എസ്.എം.എസ്.ജി.യു.പി.എസ്. ചന്ദനക്കുന്ന്,
ആറന്മുള നിയോജകണ്ഡലം.

11. പി. രാജീവ്,
ജി.എച്ച്.എസ്.എസ്. മുപ്പത്തടം,
കളമശ്ശേരി നിയോജകണ്ഡലം.

12. പി.എ. മുഹമ്മദ് റിയാസ്,
ജി.യു.പി.എസ്. നടുവട്ടം,
ബേപ്പൂർ നിയോജകണ്ഡലം.

13. എം. വി. ഗോവിന്ദൻ മാസ്റ്റർ,
മലപ്പട്ടം തടിക്കടവ്,
തളിപ്പറമ്പ് നിയോജകണ്ഡലം.

14. ഡോ.ആർ. ബിന്ദു,
ജി.ജി.എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട,
ഇരിങ്ങാലക്കുട നിയോജകണ്ഡലം.

15. അഹമ്മദ് ദേവർകോവിൽ,
 പറയഞ്ചേരി ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ,
കോഴിക്കോട് സൗത്ത് നിയോജകണ്ഡലം.

16. കെ. കൃഷ്ണൻകുട്ടി,
ജി.എച്ച്.എസ്.പട്ടഞ്ചേരി,
ചിറ്റൂർ നിയോജകണ്ഡലം.

17. ഡോ. എൻ. ജയരാജ്,
ചീഫ് വീപ്പ്, 
താഴത്തുവടക്കര ഗവ.എൽ.പി.എസ്. കാഞ്ഞിരമറ്റം.
കാഞ്ഞിരപ്പള്ളി നിയോജകണ്ഡലം.

18. കെ. എൻ. ബാലഗോപാൽ, മുഖ്യാതിഥി.

Post a Comment

വളരെ പുതിയ വളരെ പഴയ