പാരാലിമ്പിക്‌സ് ജേതാക്കൾക്ക് ഭിന്നശേഷിക്കുട്ടികളുടെ സല്യൂട്ട്.
തിരു.: പാരാലിമ്പിക്‌സ് ജേതാക്കളെ മാജിക് അക്കാദമി ഡിഫറന്റ് ആർട്സ് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ പ്രതീകാത്മകമായി ആദരിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലിന് മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്സ് സെന്ററിലാണ് പരിപാടി. വീ സല്യൂട്ട് ഔവർ ഹീറോസ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
മാജിക് അക്കാദമിയുടെ സ്വപ്നപദ്ധതിയായ ഡിഫറന്റ് സ്‌പോർട്‌സ് സെന്ററിനായി കണ്ടെത്തിയ വിശാലമായ കളിസ്ഥലത്തിൽ അഭിമാനതാരങ്ങൾക്ക് 100 ഭിന്നശേഷിക്കുട്ടികൾ ചേർന്ന് സല്യൂട്ട് നൽകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ