അഞ്ച് വർഷത്തിനു ശേഷം ഭക്ഷ്യധാന്യങ്ങളുമായി ചരക്ക് കപ്പല്‍ കൊല്ലം തീരത്ത്.
കൊല്ലം: അഞ്ച് വർഷത്തിനു ശേഷം ഭക്ഷ്യധാന്യങ്ങളുമായി ചരക്ക് കപ്പല്‍ കൊല്ലം തീരത്ത് എത്തി. എഫ്സിഐ യിലേക്ക് ഭക്ഷ്യധാന്യങ്ങളുമായി ഗോവൻ കപ്പലാണ് കൊല്ലം പോര്‍ട്ടില്‍ ഇന്നലെ എത്തിയത്. ബേപ്പൂര്‍ തുറമുഖത്ത് നിന്നും തിരിച്ച ചോഗ്ലേ 7 എന്ന ചരക്ക് കപ്പലാണ് കൊല്ലം തീരത്ത് എത്തിയത്.
അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് എഫ് സി ഐയിലേക്ക് ഭക്ഷ്യധാന്യവുമായി കപ്പല്‍ എത്തിയത്. നാളെ ചരക്ക് ഇറക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. ഇടക്ക് ഐഎസ്ആര്‍ഒ വിഴിഞ്ഞം, തുറമുഖം എന്നിവിടങ്ങളിലേക്ക് യന്ത്രഭാഗങ്ങളുമായി ചരക്ക് കപ്പലുകള്‍ എത്തിയിരുന്നു. ബേപ്പൂര്‍ തുറമുഖത്ത് നിന്ന് വരും ദിവസങ്ങളിലും കൂടുതല്‍ കപ്പലുകള്‍ എത്തുമെന്ന് മാരിടൈം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
കൊല്ലം പോര്‍ട്ടില്‍ നിന്ന് കയറ്റുമതി വര്‍ദ്ധിപ്പിക്കുകയാണ് പോര്‍ട്ട് അധികൃതരുടെ അടുത്ത ലക്ഷ്യം. ഇതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ് കെഎംഎംഎല്‍ഐആര്‍ഇ, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചരക്ക് കയറ്റി അയക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. വിനോദസഞ്ചാരത്തിന്‍റെ ഭാഗമായി യാത്രകപ്പലുകള്‍ എത്തിക്കുന്നതിനും നീക്കം ആരംഭിച്ചിടുണ്ട്.
إرسال تعليق