ദേശീയ രാഷ്ട്രീയത്തിൽ എൻ.സി.പി ബദലായി മാറുന്ന കാലം വിദൂരമല്ലെന്നു പി. സി. ചാക്കോ.

ദേശീയ രാഷ്ട്രീയത്തിൽ എൻ.സി.പി ബദലായി മാറുന്ന കാലം വിദൂരമല്ലെന്നു പി. സി. ചാക്കോ. 
ഏറ്റുമാനൂർ: ദേശീയ രാഷ്ട്രീയത്തിൽ എൻ.സി.പി എന്ന പ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിൻ്റെ ബദലായി മാറുന്ന കാലം വിദൂരമല്ലെന്നു എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ വർഗ്ഗീയ നയങ്ങളെ ഒറ്റയ്ക്ക് നിന്ന് എതിർക്കാനുള്ള ശക്തി കോൺഗ്രസിന് ഇല്ലാതായിരിക്കുകയാണ്. കേരളത്തിൽ പോലും ഗ്രൂപ്പ് രാഷ്ട്രീയം കളിച്ച് കോൺഗ്രസ് ശിഥിലമാകുന്നു. രാജ്യം നിർണ്ണായകമായ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴാണ് ഇത്തരത്തിൽ ഗ്രൂപ്പും, കുടുംബ പാരമ്പര്യവും പറഞ്ഞ് കോൺഗ്രസ് പാർട്ടി തമ്മിൽ തല്ലി നശിക്കാൻ ഒരുങ്ങുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ അനുദിനം വളരുന്ന എൻ.സി.പി എന്ന പ്രസ്ഥാനത്തിന് ദേശീയ രാഷ്ട്രീയത്തിൽ തന്നെ വളരെ നിർണ്ണായകമായ സ്ഥാനമാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഇനി എൻ.സി.പിയുടെ രാഷ്ട്രീയ നയങ്ങൾക്ക് ഏറെ പ്രസക്തി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 
സംസ്ഥാനത്ത് കോൺഗ്രസിലെയും ബി.ജെ.പിയിലെയും അസംതൃപ്തരെല്ലാം എൻ.സി.പിയുടെ കൊടിക്കീഴിൽ അണിനിരക്കുകയാണ്. രാഷ്ട്രീയത്തിൽ ശുദ്ധിയും ജനാധിപത്യവും കാത്തു സൂക്ഷിക്കാൻ സാധിക്കുന്ന എൻ.സി.പി എല്ലാക്കാലത്തും സാധാരണക്കാർക്കൊപ്പമാണ് നിലയുറപ്പിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് മുരളി തകടിയേൽ അദ്ധ്യക്ഷത വഹിച്ചു. വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. തോമസ്. കെ തോമസ് എംഎൽഎ,
സംസ്ഥാന ഉപാധ്യക്ഷന്മരായ പി. കെ. രാജൻ മാസ്റ്റർ, ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. ആർ. രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, എ. വി. വല്ലഭൻ, റ്റി. വി. ബേബി, ജില്ലാ പ്രസിഡന്റ് എസ്. ഡി സുരേഷ് ബാബു, നിർവ്വാഹക സമിതി അംഗങ്ങളായ പി. കെ. ആനന്ദക്കുട്ടൻ, സാബു മുരിക്കവേലി, ബിനു തിരുവഞ്ചൂർ, കാണക്കാരി അരവിന്ദാക്ഷൻ, പി. ആർ സുഭാഷ്, ടോമി ചങ്ങങ്കരി, പി. ഒ .രാജേന്ദ്രൻ, രാജേഷ് നട്ടാശേരി, ബാബു കപ്പക്കാല, പി. ചന്ദ്രകുമാർ, അഭിലാഷ് ശ്രീനിവാസൻ, ജോർജ് മരങ്ങോലി, ഗ്ലാഡ്‌സൺ ജേക്കബ്, കെ.എസ്. രഘുനാഥൻ നായർ, ഷാജി തെള്ളകം, പി. സി. സുരേഷ് ബാബു, നിബു ഏബ്രഹാം, ജയ്സൺ കൊല്ലപ്പള്ളി, രാജേഷ് കുര്യനാട് എന്നിവർ പ്രസംഗിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ