കർഷക ഐക്യദാർഢ്യ സമ്മേളനം നടത്തി.
കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസ് കർഷക ഐക്യദാർഡ്യ സമ്മേളനം നടത്തി. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് അടക്കമുള്ള കർഷകരുടെ വിവധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷകർ നടത്തുന്ന ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, ജനാധിപത്യ കേരള കോൺഗ്രസ് കോട്ടയത്ത് സംഘടിപ്പിച്ച കർഷക സമ്മേളനം പാർട്ടി ചെയർമാൻ ഡോ: കെ. സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി. സി. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ: ഫ്രാൻസിസ് തോമസ്, മാത്യൂസ് ജോർജ്, അഡ്വ: എച്. രാജു, രാഖി സക്കറിയാസ്, ഷംസുദീൻ എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ