നാർക്കോട്ടിക് ജിഹാദ് ; എൻഐഎയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി.

നാർക്കോട്ടിക് ജിഹാദ് ;  എൻഐഎയെക്കൊണ്ട്  അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. 
ന്യൂദൽഹി: നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച് എൻഐഎയെ കൊണ്ട് സമഗ്ര അന്വേഷണം നടത്താനുള്ള നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർലയ്ക്ക് ബിജെപി ന്യൂനപക്ഷ മോർച്ച നിവേദനം നൽകി. പാലാ ബിഷപ്പ് കല്ലറങ്ങാട്ട് പിതാവിന് നേരെ ജിഹാദികളും കോൺഗ്രസ്സ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും നടത്തുന്ന കടന്നാക്രമണത്തെക്കുറിച്ചും വിവരങ്ങൾ ധരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ട് വിഷയത്തിൽ നടപടിയെടുപ്പിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ്‌ നൽകി. ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗം അഡ്വ: ജോജോ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്ര മന്ത്രിയെ കണ്ടത്.

Post a Comment

വളരെ പുതിയ വളരെ പഴയ