പ്രണയത്തിനും മയക്കുമരുന്നിനും പ്രത്യേക മതമില്ല, ബിഷപ്പിന്റെ പ്രസ്താവന അനാവശ്യം മുഖ്യമന്ത്രി.
തിരു.: പാലാ ബിഷപ്പിന്റെ പ്രസ്താവന അനാവശ്യവും നിർഭാഗ്യകരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ പേരിൽ തള്ളേണ്ടതല്ല. ഇതിന്റെ പേരിൽ വിവാദമുണ്ടാക്കി നാട്ടിൽ പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമം വ്യാമോഹമായി തന്നെ അവസാനിക്കും. ക്രിസ്തുമതത്തിൽ നിന്നും ഇസ്ലാമിലേക്ക് കൂടുതലായി പരിവർത്തനം ചെയ്യുന്നു എന്ന ആശങ്ക അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതപരിവർത്തനം നടത്തി ഐ.എസിലും മറ്റും എത്തിക്കുന്നതായുള്ള പ്രചാരണത്തിന്റെ നിജസ്ഥിതി പരിശോധിച്ചു. യുവാക്കളിൽ തീവ്രവാദ ആശയങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ശക്തമായി നടത്തുന്നുണ്ട്. നാർക്കോട്ടിക്ക് ജിഹാദ് എന്ന പരാമർശവും അടിസ്ഥാനമില്ലാത്തതാണ്. സർവകക്ഷി യോഗത്തിന്റെ ആവശ്യം ഈ ഘട്ടത്തിലില്ല. പാലാ ബിഷപ്പിനെ വാസവൻ സന്ദർശിച്ചത് പാലാ ബിഷപ്പിന് പിന്തുണ നൽകാനല്ല. ആ അഭിപ്രായത്തെ പിന്തുണക്കുന്ന നിലപാടല്ല സർക്കാരിന്റെതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ