പ്ലസ് വൺ: ആദ്യ അലോട്മെന്റിൽ സ്ഥാനം 2,18,418 പേര്‍ക്ക്; സീറ്റ് ക്ഷാമം രൂക്ഷം.

പ്ലസ് വൺ: ആദ്യ അലോട്മെന്റിൽ സ്ഥാനം 2,18,418 പേര്‍ക്ക്; സീറ്റ് ക്ഷാമം രൂക്ഷം.
തിരു.:  പ്ലസ് വൺ ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ആകെയുള്ള 2.71 ലക്ഷം സീറ്റുകളിൽ 2,18,418 സീറ്റുകളിലേക്കാണ് അലോട്മെന്റ് അനുവദിച്ചത്. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ പ്രവേശനം തുടങ്ങും. അലോട്മെന്റ് ലെറ്ററിൽ അനുവദിച്ച സമയത്താണ് കുട്ടികൾ പ്രവേശനത്തിനു ഹാജരാകേണ്ടത്. സാങ്കേതിക തകരാറിനെത്തുടർന്ന് അലോട്മെന്റ് പട്ടിക വൈകിയാണു പ്രസിദ്ധീകരിച്ചത്.
       അതേസമയം, പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ക്ഷാമം രൂക്ഷമാണ്. ആകെ 4,65,219 അപേക്ഷകരുണ്ട്. മെറിറ്റില്‍ ഇനി 52,700 സീറ്റുകള്‍ മാത്രമാണുള്ളത്. ആവശ്യത്തിനു സീറ്റുകൾ സംസ്ഥാനത്തുണ്ട് എന്നും പത്താം ക്ലാസ് കഴിഞ്ഞ എല്ലാവർക്കും സീറ്റ് ലഭിക്കുമെന്നുമായിരുന്നു സർക്കാരിന്റെ ആവകാശവാദം. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണു സീറ്റ് ക്ഷാമം രൂക്ഷം. എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവർക്കു പോലും വീടിനോടു ചേർന്നുള്ള സ്കൂളുകളിൽ അഡ്മിഷൻ ലഭിച്ചില്ലെന്നു പരാതിയുണ്ട്.
ഏകജാലക പ്രവേശന സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു. പ്രവേശനത്തിന്‍റെ വിശദാംശങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാകുന്നില്ലെന്നാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും പറയുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ