മംഗലത്ത് ചന്ദ്രശേഖര പിള്ള ജനാധിപത്യ കർഷക യൂണിയൻ പ്രസിഡൻ്റ്.
കോട്ടയം: മംഗലത്ത് ചന്ദ്രശേഖരപിള്ളയെ
ജനാധിപത്യ കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായി ഉണ്ണിക്കുഞ്ഞ് ജോജ്ജ്, പി. എ. തോമസ് എന്നിവരേയും ട്രഷറായി നിർമ്മൽ പി., ജനറൽ സെക്രട്ടറിമാരായി കെ. കെ. ഷംസുദീൻ, രാധാകൃഷ്ണൻ ഉണ്ണിത്താൻ, റോണി മാത്യു, സിറിയക് പാലാക്കാരൻ എന്നിവരെയും തെരെഞ്ഞെടുത്തു. ചെയർമാൻ ഡോ: കെ. സി. ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി. സി. ജോസഫ്, അഡ്വ: ഫ്രാൻസീസ് തോമസ്, മാത്യൂസ് ജോർജ്ജ്, അഡ്വ:
എച്ച്. രാജു, രാഖി സഖറിയ തുടങ്ങിയവർ പ്രസംഗിച്ചു.
إرسال تعليق