നയം വ്യക്തമാക്കണം: കുരുവിള മാത്യൂസ്.

നയം വ്യക്തമാക്കണം: കുരുവിള മാത്യൂസ്.
കോട്ടയം: പാലാ ബിഷപ്പ് നടത്തിയ നർക്കോട്ടിക് ലവ് ജിഹാദ് പരാമർശത്തിന് എതിരായും അനുകൂലമായും വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ, എൽഡിഎഫിലും യുഡിഎഫിലും ഉള്ള വിവിധ കേരള കോൺഗ്രസ് വിഭാഗങ്ങൾ നിലപാട് വ്യക്തമാക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.
      ഈ വിഷയത്തിൽ വിവിധ മതസംഘടനകളും യുഡിഎഫ് നേതാക്കളും നടത്തിയ ബിഷപ്പിൻ്റെ പരാമർശത്തിനെതിരെ നടത്തിയ പ്രസ്താവനകൾ ജനാധിപത്യ മതേതര രാജ്യത്ത് ഭൂഷണമല്ലെന്നും പള്ളിയിൽ വിശ്വാസികളോട് കരുതിയിരിക്കാൻ നടത്തിയ ഉപദേശത്തെ വർഗ്ഗീയവൽക്കരിച്ച്, സംഘർഷത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന നിലപാടുകൾ നീതികരിക്കാകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ