മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികം നടത്തി.

മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികം നടത്തി.
പന്തളം: മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികം തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് നിർവഹിച്ചു. എസ്എസ്എൽസി, പ്ലസ് ടൂ, ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള  മൊമെന്റോയും ക്യാഷ് അവാർഡും ചികിത്സാ സഹായനിധിയും  യോഗത്തിൽ വിതരണം ചെയ്തു. ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ്  മെഡൽ നേടിയ പന്തളം പോലീസ് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥർ അമിഷിനെ ചടങ്ങിൽ ആദരിച്ചു. സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് ഹരികുമാർ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയകുമാർ വി. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പന്തളം മുൻസിപ്പൽ കൗൺസിലർ കെ. ആർ. രവി, തുമ്പമൺ ഗ്രാമ പഞ്ചായത്തു മെമ്പർ ജയൻ, ട്രസ്റ്റ് ഭാരവഹികളായ  കൃഷ്ണകുമാർ പട്ടതോട്ടത്തിൽ, മനോജ് മഠത്തിൽ, അശോക് കുമാർ സൗപർണിക, സുരേഷ് ഇടക്കണ്ടത്തിൽ എന്നിവർ സംസാരിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ