സിബിഎസ്ഇ സ്കൂളുകളും നവംബര്‍ ഒന്നിന് തുറക്കും. ഫീസ് കൂടും.
തിരു.: സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളും നവംബർ ഒന്നു മുതൽ തുറക്കാൻ തീരുമാനം. എന്നാൽ ഓൺലൈൻ പഠന കാലയളവിൽ കുറച്ച ഫീസ് പുനഃസ്ഥാപിയ്‌ക്കേണ്ടി വരുമെന്ന് സിബിഎസ്‌ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ അറിയിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങിയ സാഹചര്യത്തിലാണ് സിബിഎസ്‌ഇ സ്‌കൂളുകളിലും ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇതിനുള്ള നടപടികൾ സ്കൂളുകൾ ആരംഭിച്ചിട്ടുണ്ട്.
إرسال تعليق