തെറ്റായ മരണവിവരം: മെഡിക്കൽ കോളജിന് എതിരെ കേസെടുത്തു.
ആലപ്പുഴ: തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കോവിഡ് ബാധിതൻ മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കളെ അറിയിച്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ആശുപത്രി സൂപ്രണ്ടിനു നോട്ടിസ് അയച്ചു.
ഇത്തരമൊരു ഗുരുതരവീഴ്ച സംഭവിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സൂപ്രണ്ട് രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം മാറി നൽകിയ സംഭവത്തിലും കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചെന്നാണു ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് അബദ്ധം മനസ്സിലാക്കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ