പാരാലിംപിക്‌സ്: പ്രവീണ്‍ കുമാറിന് വെള്ളി.

പാരാലിംപിക്‌സ്:  പ്രവീണ്‍ കുമാറിന് വെള്ളി


ടോക്യോ: പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡല്‍ കൂടി. പുരുഷന്മാരുടെ ടി 64 ഹൈജംപ് മത്സരത്തില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 2.07 മീറ്റര്‍ ചാടിയാണ് പ്രവീണിന്‍റെ നേട്ടം. ഈ പ്രകടനത്തോടെ ഏഷ്യന്‍ റെക്കോഡും സ്വന്തമാക്കി.
      ആദ്യ ശ്രമത്തില്‍ 1.83 മീറ്റര്‍ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തില്‍ അത് 1.97 മീറ്ററാക്കി ഉയര്‍ത്തി. പിന്നാലെ 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കടന്നാണ് പ്രവീണ്‍ അഭിമാനമായി മാറിയത്. ഈ ഇനത്തില്‍ ബ്രിട്ടന്റെ ജൊനാതന്‍ ബ്രൂം എഡ്വാര്‍ഡ്‌സ് സ്വര്‍ണ്ണം നേടി. പോളണ്ടിന്റെ ലെപ്പിയാറ്റോയ്ക്കാണ് വെങ്കലം. 
     ഇതോടെ ഇന്ത്യയുടെ പാരാലിംപിക്‌സിലെ മെഡല്‍ നേട്ടം 11 ആയി ഉയര്‍ന്നു. രണ്ട് സ്വര്‍ണ്ണണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. പാരാലിംപിക്സ് ചരിത്രത്തിലെ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച് 36-ാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. 

Post a Comment

വളരെ പുതിയ വളരെ പഴയ