14 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം; 11,000 കോടി സംസ്ഥാനത്തിൻ്റേത്. അതിലധികം കേന്ദ്രത്തിൻ്റേയും.
ജലഗുണനിലവാര പരിശോധനാ നടപടികള്‍ക്ക് 112 കോടി
തിരു.: ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമീണ മേഖലയില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് 2021-2022 വര്‍ഷത്തേക്ക് 11,551.23 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. 45 % തുക കേന്ദ്ര സർക്കാരാണ് നൽകുന്നത്. സംസ്ഥാനത്ത് ഒട്ടാകെ 13.99 ലക്ഷം പുതിയ കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് അനുമതി ആയിരിക്കുന്നത്. ഇതിനു പുറമേ ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 112 കോടി രൂപയും വിഭാവനം ചെയ്തിട്ടുണ്ട്. ജലജീവന്‍ മിഷന്‍ സംസ്ഥാനതല കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
പഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. അതാതു പഞ്ചായത്തുകളുടെ കൂടി സഹകരണത്തോടെയാണ് മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധജലം ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. പഞ്ചായത്തുകള്‍ക്കും പൊതുജനങ്ങള്‍ക്കും പദ്ധതിയില്‍ വലിയ പങ്കാണ് വഹിക്കാനുള്ളത്. ജനങ്ങള്‍ക്കിടയില്‍ പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് 270 കോടി രൂപയും നീക്കി വയ്ക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കേന്ദ്രസർക്കാർ 45 %, സംസ്ഥാന സർക്കാർ 30 %, ഗ്രാമപഞ്ചായത്ത് 15% ഉൾപ്പടെ ആകെ 90% ഗവൺമെൻറ് സബ്സിഡിയും 10% ഗുണഭോക്തൃ വിഹിതവും എടുത്തു മൂന്നുവർഷം കൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ജലജീവൻ മിഷൻ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ