വൈകിട്ട് വൈദ്യുത ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി.
തിരു.: ഇന്ന് വൈകിട്ട് ആറ് മുതൽ രാത്രി പത്ത് മണി വരെയുള്ള നാല് മണിക്കൂർ വൈദ്യുത ഉപഭോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി. കേന്ദ്ര പൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്‍റെ കുറവുണ്ടായതാണ് അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്ത് ഇന്നുണ്ടായത് 200 മെഗാ വാട്ടിന്റെ കുറവാണ്.
വൈദ്യതി നിയന്ത്രണം ഉണ്ടാകില്ലെന്നും വകുപ്പ് മന്ത്രി അറിയിച്ചു. വൈകുന്നേരം ആറ് മണി മുതലുള്ള സമയത്താണ് വൈദ്യുതി ഉപയോഗം കൂടുതലായുള്ളത്. അതിനാൽ വൈകിട്ട് 6.30 മുതൽ 10.30 വരെ വൈദ്യുത ഉപയോഗത്തില്‍ ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു.
കേന്ദ്രപൂളിൽ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തിൽ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെ.എസ്.ഇ.ബി കേരളത്തിൻ്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്. ഈ വൈദ്യുതിയിലാണ് ഇപ്പോൾ അപ്രതീക്ഷിതമായി തടസം നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഉപഭോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചത്. വൈകിട്ട് ആറ് മണി മുതൽ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം.
إرسال تعليق