എ. ജി. തങ്കപ്പൻ സ്പൈസസ് ബോർഡ് ചെയർമാൻ.
ന്യൂഡൽഹി: എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ എ. ജി. തങ്കപ്പൻ സ്പൈസസ് ബോർഡ് ചെയർമാനായി നിയമിതനായി. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്.
35 വർഷക്കാലം കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയായിരുന്നു. തുടർന്ന് പ്രസിഡന്റ് സ്ഥാനം വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടറായും സേവനം അനിഷ്ഠിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസ് സ്ഥാപക ട്രഷററായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
മണർകാട് ആക്കുളത്ത് താമസിക്കുന്നു. സാംഭവി തങ്കപ്പനാണ് ഭാര്യ. എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയൻ പ്രസിഡന്റ് ലിനീഷ് ടി. ആക്കളം (ബി.എസ്.എൻ.എൽ എഞ്ചിനീയർ കോട്ടയം) മിഥുൻ ടി. ആക്കളം (മർച്ചന്റ് നേവി) എന്നിവർ മക്കളാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ