കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍.

കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍.
തിരു.: കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍ സര്‍ക്കാരിന് കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിദ്യാകിരണം പദ്ധതിയിലേക്ക് 100 ലാപ്ടോപ്പുകളും എസ്.ബി.ഐ മുഖ്യമന്ത്രിക്ക് കൈമാറി. അത്യാധുനിക ആംബുലന്‍സുകളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി നിര്‍വഹിച്ചു.
       ബാങ്കിംഗ് സേവനങ്ങള്‍ക്കൊപ്പം സാമൂഹ്യസേവന രംഗത്തും സജീവമായി ഇടപെടലാണ് എസ്ബിഐ നടത്തുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍ എസ് ബി ഐ സര്‍ക്കാരിന് കൈമാറി. തൃശൂര്‍ ജില്ലക്കു വേണ്ടിയുള്ള ഓക്സിജന്‍ ജനറേറ്ററിന്റെ അനുമതി പത്രം മുഖ്യമന്ത്രിക്ക് ഏറ്റുവാങ്ങി.
       വിദ്യാകിരണം പദ്ധതിയിലേക്ക് 100 ലാപ്ടോപ്പുകളും എസ്.ബി.ഐ മുഖ്യമന്ത്രിക്ക് കൈമാറി. കൂടാതെ തിരുവനന്തപുരം, പാലക്കാട് മെഡിക്കല്‍ കോളജുകള്‍ക്കും കെ.എസ്.ആര്‍.ടി.സിക്കുമായി എസ് ബി ഐ സംഭാവന ചെയ്യുന്ന 3 ആത്യാധുനിക ആംബുലന്‍സുകളുടെ ഫ്ളാഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിച്ചു.
       ഇതിന് പുറമെ 10 വെന്റിലേറ്ററുകളും 5 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും എസ്ബിഐ സര്‍ക്കാരിന് കൈമാറി.

Post a Comment

أحدث أقدم