ഫോണിലെ കളി മതിയാക്കി ട്യൂഷന് പോകാൻ പറഞ്ഞു. കുട്ടി പിണങ്ങി വീടുവിട്ടോടി.
കോട്ടയം: മുഴുവന്‍ സമയവും ഫോണില്‍ ഗെയിം കളിക്കുന്ന ഏഴു വയസുകാരനോട് മൊബൈല്‍ ഫോണിലെ കളി മതിയാക്കി ട്യൂഷനു പോകാന്‍ അച്ഛന് പറഞ്ഞതും, കുട്ടി പിണങ്ങി വീടുവിട്ടോടി. സംഭവം കോട്ടയത്തെ കൈപ്പുഴയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് നടന്നത്. തുടര്‍ന്ന് കുട്ടിയെ ആരോ കാറില്‍ കടത്തിക്കൊണ്ടു പോയതായി പോലും പ്രചാരണമുണ്ടായി. എന്നാല്‍ പരാതി കിട്ടിയതിനെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് അന്വേഷണത്തിനിറങ്ങിയതിനാല് ഒരു മണിക്കൂറിനുള്ളില്‍ കുട്ടിയെ കണ്ടെത്താനായി. പക്ഷെ, വീട്ടിലേക്ക് മടങ്ങാന്‍ വിസമ്മതിച്ച കുട്ടിയെ മിഠായി നല്കി അനുനയിപ്പിച്ചാണ് തിരികെ വീട്ടിലെത്തിക്കാനായത്. കൈപ്പുഴ ആട്ടുകാരന്‍ കവലയില്‍ വച്ചായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ഈ അന്വേഷണം ഏറ്റുമാനൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ സി. ആര്. രാജേഷ് കുമാര്‍, ഗ്രേഡ് എസ്ഐ സോണി ജോസഫ്, സിപിഒമാരായ എ. അനീഷ്, പി. സി. സജി, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ