കോളേജുകൾ ഒക്‌ടോബർ നാല് മുതൽ.

കോളേജുകൾ ഒക്‌ടോബർ നാല് മുതൽ.

ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ മുഴുവനും ക്ളാസിലെത്തണം.

തിരു.: സംസ്ഥാനത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്‌ടോബർ നാല് മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് സർക്കാർ ഉത്തരവിറക്കി. എന്നാൽ നിബന്ധനകൾക്ക് വിധേയമായി മാത്രമാകും പ്രവർത്തനം. അവസാന വർഷ വിദ്യാർത്ഥികൾക്കാണ് ക്ലാസ് ആരംഭിക്കുന്നത്. അഞ്ച്, ആറ് സെമസ്‌റ്റർ ബിരുദ വിദ്യാർത്ഥികൾ 50 ശതമാനം വിദ്യാർത്ഥികളെ ഉൾക്കൊള‌ളിച്ച് ഒരു ബാച്ചായി ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. അതേസമയം, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിലെ മൂന്ന്, നാല് സെമസ്‌‌റ്റർ ക്ലാസുകളിൽ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള‌ളിക്കും.
     സയൻസ് വിഷയങ്ങളിൽ പ്രാക്‌ടിക്കലിന് പ്രാധാന്യം നൽകും. ക്ലാസ് സമയം എങ്ങനെയെന്ന് കോളേജുകൾക്ക് തീരുമാനിക്കാമെന്ന് ഉത്തരവിൽ പറയുന്നു. ഒറ്റ സെഷൻ 8.30 മുതൽ 1.30 വരെയും അല്ലെങ്കിൽ 9 മുതൽ 3.30 വരെയോ, 10 മുതൽ 4 വരെയോ എന്ന സമയക്രമത്തിൽ ആകണം. ഓൺലൈൻ, ഓഫ്‌ലൈൻ രീതിയിൽ സമ്മിശ്രമായ രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യാനാകും. അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ കോളേജിൽ ഹാജരാകണം. എന്നാൽ ഓൺലൈൻ ക്ലാസുകൾക്ക് തടസ്സമുണ്ടാകാത്ത തരത്തിൽ ഓഫ്‌ലൈൻ അദ്ധ്യാപകരുടെ എണ്ണം ക്രമപ്പെടുത്തി വേണം ഇത്. ഒരു വയസിൽ താഴെ പ്രായമുള‌ള കുട്ടികളുള‌ളവർ, ഗർഭിണികൾ, ഗുരുതര രോഗമുള‌ളവർ എന്നിങ്ങനെയുള‌ള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർക്ക് വർക്ക്ക്ക് ഫ്രം ഹോം അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു.


Post a Comment

വളരെ പുതിയ വളരെ പഴയ