കെട്ടിട നിർമ്മാണം: മണ്ണു മാറ്റുന്നതിന് ഡവലപ്മെന്റ് പെർമിറ്റ് വേണ്ട.

കെട്ടിട നിർമ്മാണം: മണ്ണു മാറ്റുന്നതിന് ഡവലപ്മെന്റ് പെർമിറ്റ് വേണ്ട.
തിരു.:  കെട്ടിടത്തിന്റെ അടിസ്ഥാനം നിർമ്മിക്കാനുള്ള ജോലികൾക്കു ഭൂമി മണ്ണു മാറ്റി നിരപ്പാക്കാൻ കെട്ടിട നിർമ്മാണ പെർമിറ്റ് മതിയെന്നും ഡവലപ്മെന്റ് (ഭൂവികസന) പെർമിറ്റ് ആവശ്യമില്ലെന്നും തദ്ദേശ വകുപ്പിന്റെ ഉത്തരവ്. ഭൂമി നിരപ്പാക്കുന്നതിനു ജിയോളജി വകുപ്പിൽ അപേക്ഷ നൽകുമ്പോൾ കെട്ടിട നിർമ്മാണ പെർമിറ്റിനു പുറമേ ഡവലപ്മെന്റ് പെർമിറ്റും ആവശ്യപ്പെടുന്നുവെന്നും ഇവ രണ്ടും ഒരുമിച്ചു ലഭിക്കുന്നില്ലെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു വിശദീകരണ ഉത്തരവിറക്കിയത്.
കെട്ടിട നിർമ്മാണത്തിനു മണ്ണ് എടുക്കുന്നത് 2019ലെ പരിഷ്കരിച്ച കെട്ടിടനിർമ്മാണ ചട്ടപ്രകാരം ഡവലപ്മെന്റ് പെർമിറ്റ് ആവശ്യമുള്ള പ്രവൃത്തി അല്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. മിനറൽ പാസ് ആവശ്യമായി വരുമ്പോൾ, കെട്ടിടനിർമ്മാണത്തിന് നിരപ്പാക്കേണ്ട സ്ഥലത്തിന്റെ വിസ്തൃതിയും എടുക്കേണ്ട മണ്ണിന്റെ അളവും പ്ലാനും കൂടി ഉൾപ്പെടുത്തി അപേക്ഷകനും കെട്ടിടനിർമ്മാണ റജിസ്റ്റേഡ് ലൈസൻസിയും ചേർന്നു സാക്ഷ്യപ്പെടുത്തി നൽകണം. എന്നാൽ, പ്ലോട്ട് സബ്ഡിവിഷൻ ഉൾപ്പെടുന്ന സ്ഥലത്തു ഡവലപ്മെന്റ് പെർമിറ്റ് ആവശ്യമാണ്.

Post a Comment

أحدث أقدم