വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പ്രഖ്യാപിച്ചു; കോഴിക്കോട് എൻ.ഐ.ടിക്കും ഐ.ഐ.എമ്മിനും തിളക്കം.
ന്യൂഡൽഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ (എൻ.ഐ.ആർ.എഫ്) ആർക്കിടെക്ചർ വിഭാഗത്തിൽ കോഴിക്കോട് എൻ.ഐ.ടി രണ്ടാം റാങ്കും മാനേജ്മെൻറ് വിഭാഗത്തിൽ കോഴിക്കോട് ഐ.ഐ.എം നാലാം റാങ്കും നേടി. ഓവറോൾ വിഭാഗത്തിൽ മദ്രാസ് ഐഐ.ടിക്കാണ് ഒന്നാം റാങ്ക്. കേരള സർവകലാശാല
43-ാം റാങ്ക് നേടി. എം.ജി. സർവകലാശാല 52 ഉം കുസാറ്റ് 65 ഉം കാലിക്കറ്റ് സർവകലാശാല 95-ാം സ്ഥാനത്തുമാണ്. സർവകലാശാല, മാനേജ്മെൻറ്, കോളജ്, ഫാർമസി, മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ, നിയമം തുടങ്ങി 11 വിഭാഗങ്ങളിലായിട്ടാണ് റാങ്കിങ്.
സർവകലാശാല വിഭാഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരുവിന് ഒന്നും ജെ.എൻ.യുവിന് രണ്ടും ബനാറസ് ഹിന്ദു സർവകലാശാലയ്ക്ക് മൂന്നും റാങ്കുകൾ ലഭിച്ചു. ജാമിഅ മില്ലിയ, ഹൈദരാബാദ് സർവകലാശാല, അലീഗഢ് മുസ്ലിം സർവകലാശാല എന്നിവ ആദ്യ പത്തിൽ ഇടം പിടിച്ചു. കേരള സർവകലാശാല 27ഉം എം.ജി. സർവകലാശാല 31ഉം കുസാറ്റ് 44 ഉം കാലിക്കറ്റ് സർവകലാശാല 60 ഉം റാങ്കുകൾ നേടി.
മെഡിക്കൽ വിഭാഗത്തിൽ, ഡൽഹി എയിംസിനാണ് ഒന്നാം റാങ്ക്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിന് മൂന്നാം റാങ്കും തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിക്ക് ഒമ്പതാം റാങ്കും ലഭിച്ചു.
എൻജിനീയറിങ് വിഭാഗത്തിൽ മദ്രാസ്, ഡൽഹി, ബോംബെ ഐ.ഐ.ടികളാണ് യഥാക്രമം ആദ്യ മൂന്ന് റാങ്കുകൾ നേടിയത്. ഈ വിഭാഗത്തിൽ കോഴിക്കോട് എൻ.ഐ.ടിക്ക് 25-ാം റാങ്കും തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് 40-ാം റാങ്കും തിരുവനന്തപുരം എൻജിനീയറിങ് കോളജിന് 95-ാം റാങ്കും ലഭിച്ചു.
ആർക്കിടെക്ചർ സ്ഥാപനങ്ങളിൽ ഐ.ഐ.ടി റൂർഖിക്കാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം എൻജിനീയറിങ് കോളജ് 11-ാം റാങ്കും നേടി. ഫാർമസ്യൂട്ടിക്കിൽ സ്ഥാപനങ്ങളിൽ ഡൽഹി ജാമിയ ഹംദർദ് സർവകലാശാലക്കാണ് ഒന്നാം റാങ്ക്. നിയമപഠന സ്ഥാപനങ്ങളിൽ ബംഗളൂരു എൻ.എൽ.എസ്.ഐ.യു ഒന്നും ഡൽഹി നാഷനൽ ലോ യൂണിവേഴ്സിറ്റി രണ്ടും റാങ്ക് നേടി. കൊച്ചി നുവാൽസിനാണ് 27-ാം റാങ്ക്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് 25-ാം റാങ്ക്.
ന്യൂഡൽഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ കോളജ് വിഭാഗത്തിൽ ഡൽഹി സർവകലാശാലക്കു കീഴിലുള്ള മിറാൻഡ ഹൗസ് കോളജിന് ഒന്നാം റാങ്കും ലേഡി ശ്രീറാം വനിത കോളജിന് രണ്ടാം റാങ്കും ലഭിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് 25-ാം റാങ്ക് നേടി.
കേരളത്തിൽനിന്ന് ആദ്യ 100ൽ ഇടംപിടിച്ച കോളജുകൾ: രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് (31), മാർ ഇവാനിയോസ് കോളജ് (44), സെൻറ് തെരേസാസ് (45), തിരുവനന്തപുരം വനിത കോളജ് (46), തേവര സേക്രട്ട് ഹാർട്ട് (63), തൃശൂർ സെൻറ് തോമസ് കോളജ് (64), കോഴിക്കോട് സെൻറ് ജോസഫ്(69), ഫാറൂഖ് കോളജ് (73), എസ്.ബി കോളജ് ചങ്ങനാശേരി (79), തിരുവല്ല മാർത്തോമ കോളജ് (80), കാസർകോട് ഗവ. കോളജ് (82), കോതമംഗലം മാർ അത്തനാസിയോസ് (86), ആലപ്പുഴ ബിഷപ് മൂർ കോളജ് (89), ബി.കെ. കോളജ് അമലഗിരി (89), എറണാകുളം മഹാരാജാസ് (92), കോട്ടയം സി.എം.എസ് (93), തലശേരി ബ്രണ്ണൻ കോളജ് (97), പാലക്കാട് വിക്ടോറിയ (99).
ഇന്ത്യ റാങ്കിംഗ് 2021 കാണുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.nirfindia.org/2021/Ranking.html.
إرسال تعليق