മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തിയപ്പോൾ രോഗിക്ക് ജീവൻ !
ആലപ്പുഴ മെഡിക്കൽ കോളേജിൽ അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്‌ച.
ആലപ്പുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് അധികൃതർ. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കൾ പക്ഷെ ആളെ ആശുപത്രിയിലെ വെന്റിലേറ്ററിൽ കണ്ടെത്തി.
ഇന്നലെ രാത്രിയാണ് കായംകുളം പളളിക്കൽ സ്വദേശി രമണൻ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചതായി ആശുപത്രി അധികൃതർ സന്ദേശം നൽകിയത്. കൊവിഡ് മാനദണ്ഡം അനുസരിച്ച് സംസ്കരിക്കാൻ ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് വീട്ടുകാർ ഒരുക്കം നടത്തിയ ശേഷം ആംബുലൻസുമായി എത്തി. തുടർന്നാണ് രോഗി വെന്റിലേറ്ററിലാണെന്ന് വിവരം അധികൃതർ അറിയിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ നിരന്തരമുണ്ടാകുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ കഴിഞ്ഞ മാസം ചെങ്ങന്നൂർ സ്വദേശിയായ രോഗി മരണമടഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. രോഗിയായ തങ്കപ്പൻ(55) എന്നയാളുടെ വിവരം അറിയാനെത്തിയ ബന്ധുക്കളെയാണ് മരിച്ച് നാല് ദിവസത്തിന് ശേഷം മാത്രം വിവരമറിയിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളേജിൽ അടിക്കടി ഉണ്ടാകുന്ന, ഇത്തരം നിരുത്തരവാദിത്വപരമായ സംഭവങ്ങൾ, അഹോരാത്രം മാന്യമായി ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നതാണ്. ഉത്തരവാദിത്വപ്പെട്ടവർക്കെതിരേ മാതൃകാപരമായ ശിക്ഷാഷാ നടപടികൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ