മകന്‍റെ അടിയേറ്റ് അച്ഛന് പിന്നാലെ അമ്മയും മരിച്ചു.

മകന്‍റെ അടിയേറ്റ് അച്ഛന് പിന്നാലെ അമ്മയും മരിച്ചു.
തൃശൂര്‍: തൃശൂര്‍ അവിണിശ്ശേരിയില്‍ മകന്‍റെ അടിയേറ്റ് അച്ഛന് പിന്നാലെ അമ്മയും മരിച്ചു. അവിണിശേരി കറുത്തേടത്ത് രാമകൃഷ്ണന്‍ ഇന്നലെ രാത്രിയും ഭാര്യ തങ്കമണി ഇന്ന് രാവിലെയുമാണ് മരിച്ചത്.
ഇരുവരേയും മര്‍ദ്ദിച്ച മകന്‍ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം.
       മഴു ഉപയോഗിച്ച്‌ ഇരുവരുടെയും  തലക്ക് അടിക്കുകയായിരുന്നു പ്രദീപ്. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂരില്‍ ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയായ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം സ്വന്തം ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയതായും നാട്ടുകാര്‍ പറയുന്നു. പ്രദീപിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.


Post a Comment

വളരെ പുതിയ വളരെ പഴയ