ശനിയാഴ്ച പ്രവര്‍ത്തിദിനം, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ?

ശനിയാഴ്ച പ്രവര്‍ത്തിദിനം, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ?

തിരു.: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കി. ശനിയാഴ്ച എല്ലാ സേവനങ്ങളും ലഭ്യമാകും. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പഞ്ചിങ് വഴിയുള്ള ഹാജര്‍ പുനരാരംഭിക്കും. കാര്‍ഡ് ഉപയോഗിച്ചായിരിക്കും പഞ്ചിങ്. ബയോ മെട്രിക്ക് പഞ്ചിങ് പിന്നീട് പുനരാരംഭിക്കും.
      നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ളവ അവലോകന യോ​ഗത്തില്‍ തീരുമാനിക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ