മുൻ ഡിജിപി കെ. വി. രാജഗോപാലൻ നായർ അന്തരിച്ചു.
തിരു.: മുൻ ഡിജിപി കെ. വി. രാജഗോപാലൻ നായർ അന്തരിച്ചു. 1962 ബാച്ച് ഐപിഎസ് ഓഫീസറാണ്. 1995 ഏപ്രിൽ 30 മുതൽ 1996 ജൂൺ 30 വരെ ഡിജിപിയായിരുന്നു. വിജിലൻസ് മേധാവിയായും ജയിൽ മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇ. കെ. നായനാർ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഡിജിപി ആയിരുന്നു രാജഗോപാലൻ നായർ. സംസ്കാരം വൈകീട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ