71,000 ഡോസ് വാക്സിനെത്തി; കുത്തിവെപ്പ് ഇന്നു പുനരാരംഭിക്കും
ആലപ്പുഴ ജില്ലയിൽ ഒരാഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലയ്ക്ക് 71,000 ഡോസ് കോവിഷീൽഡ് വാക്സിൻ അനുവദിച്ചു. ചൊവ്വാഴ്ച സർക്കാർ മേഖലയിൽ കുത്തിവെപ്പു പുനരാരംഭിക്കും. രണ്ടു ദിവസം കൊണ്ടു പരമാവധി പേർക്ക് വാക്സിൻ നൽകാനാണു ശ്രമം.
നിലവിൽ രണ്ടാം ഡോസിനു സമയപരിധി കഴിഞ്ഞവരും കഴിയാറായവരുമുൾപ്പെടെ പതിനായിരക്കണക്കിനാളുകളുണ്ട്. ഇവർക്കായിരിക്കും മുൻഗണന. വരും ദിവസങ്ങളിൽ കൂടുതൽ വാക്സിൻ എത്തിയില്ലെങ്കിൽ കുത്തിവെപ്പു വീണ്ടും പ്രതിസന്ധിയിലാകും. വാക്സിനില്ലാത്തതിനാൽ ഒരാഴ്ചയായി കാര്യമായി കുത്തിവെപ്പു നടന്നിട്ടില്ല. ചൊവ്വാഴ്ച മുതൽ നൂറിലധികം കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടത്താനാകുമെന്നാണു പ്രതീക്ഷ. ജില്ലയിലിതുവരെ 18.93 ലക്ഷം ഡോസ് വാക്സിൻ നൽകി . ഇതിൽ 13.7 ലക്ഷവും ഒന്നാം ഡോസാണ്. പതിനെട്ടിനുമുകളിൽ പ്രായമുള്ള നാലു ലക്ഷത്തോളം പേർക്ക് ഇനിയും ആദ്യ ഡോസ് ലഭിക്കാനുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ