നിപ; 16 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവ്, പരിശോധിച്ച 47ൽ 46 പേർക്കും രോഗമില്ല.
കോഴിക്കോട്: നിപ ബാധിച്ച് മരണമടഞ്ഞ12 കാരന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതോടെ ആകെ സമ്പർക്കപ്പടികയിലെ 265 പേരിൽ പരിശോധന നടത്തിയ 47ൽ 46 പേർക്കും രോഗമില്ലെന്ന ആശ്വാസവാർത്തയാണ് പുറത്തു വരുന്നത്.
സമ്പർക്കപ്പട്ടികയിലുളളവരിൽ 68 പേർ ആശുപത്രിയിലാണ്. ഇവരിൽ 12 പേർക്ക് പനിയുൾപ്പടെ രോഗ ലക്ഷണങ്ങളുണ്ട്. നിപ രോഗത്തിന് ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന ആന്റിബോഡി മരുന്ന് വിദേശത്ത് നിന്നും കൊണ്ടുവരാനും രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ അടിയന്തരമായി പരിശോധിക്കാനുമാണ് മന്ത്രിസഭാ യോഗത്തിന്റെ നിർദ്ദേശം. സംസ്ഥാനത്ത് നിപാ രോഗഭീതി അകലുന്നതായാണ് മന്ത്രിസഭ വിലയിരുത്തിയത്.
നെഗറ്റീവ് ഫലമാണ് കണ്ടതെങ്കിലും സമ്പർക്ക പട്ടികയിലുളളവരെല്ലാം ക്വാറന്റൈൻ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ക്വാറന്റൈനിരിക്കാൻ വീട്ടിൽ സൗകര്യമുളളവരെ മാത്രമേ വീട്ടിൽ ഐസൊലേഷനിലിരിക്കാൻ അയക്കൂ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ