നൂറു ദിന കർമ്മപരിപാടി : 12 ആയുഷ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്‌.

നൂറു ദിന കർമ്മപരിപാടി : 12 ആയുഷ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്‌.
തിരു.: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതി ശനി പകൽ രണ്ടിന്‌ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യും.
       സ്ത്രീകളുടെ അനീമിയയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ചികിത്സിക്കാനുള്ള മഗളിർ ജ്യോതി, പത്തനംതിട്ട ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ ഇൻഫെർട്ടിലിറ്റി ക്ലിനിക്ക്, ഗവ. ഹോമിയോപ്പതി ഡിസ്‌പെൻസറികളെ കേരള അക്രഡിറ്റേഷൻ സ്റ്റാന്റേർഡിലേക്ക് ഉയർത്തൽ പ്രഖ്യാപനം, ഇ-സഞ്ജീവനിയിൽ ആയുഷ് സേവനങ്ങൾ, പത്തനംതിട്ട ജില്ലാ മെഡിക്കൽ സ്റ്റോർ നിർമ്മാണോദ്ഘാടനം, ഔഷധ സസ്യങ്ങളുടെ ഉൽപ്പാദനവും വിതരണവും, മൂന്ന്‌ മോഡൽ നഴ്‌സറികളുടെ പ്രഖ്യാപനം, കണ്ണൂർ പരിയാരം ഔഷധി സബ് സെന്ററിൽ പ്രദർശന ഉദ്യാനം, ഹെർബൽ ഗാർഡൻ, ഔഷധസസ്യങ്ങൾക്കായി വിത്തുസംഭരണ കേന്ദ്രങ്ങൾ, കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിൽ ഔഷധസസ്യ നഴ്‌സറി സ്ഥാപിക്കൽ, കരുനാഗപ്പള്ളിയിൽ പുതിയ ആയുർവേദ ആശുപത്രി ബ്ലോക്ക്‌ എന്നീ പദ്ധതികളാണ്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌.

Post a Comment

വളരെ പുതിയ വളരെ പഴയ