ദൂരദർശൻ കേരളത്തിലെ 11 റിലേ കേന്ദ്രങ്ങൾ പൂട്ടുന്നു.
ന്യൂഡൽഹി: ദൂരദര്ശന് കേരളത്തിലെ 11 റിലേ കേന്ദ്രങ്ങള്‍ പൂട്ടുന്നു. ഡിജിറ്റല്‍ ആകുന്നതിന്റെ ഭാഗമായാണ് നീക്കം. ഭൂതല സംപ്രേക്ഷണം ഘട്ടം ഘട്ടമായി അവസാനിപ്പിക്കും. ഇതോടെ, തിരുവനന്തപുരത്തെ ദൂരദര്ശന് കേന്ദ്രം മാത്രമാകും ഇനി സംസ്ഥാനത്തുണ്ടാവുക.
കാഞ്ഞങ്ങാട്, കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, പത്തനംതിട്ട റിലേ സ്റ്റേഷനുകള്‍ക്ക് ഒക്ടോബർ 31-ഓടെ താഴ് വീഴും. അട്ടപ്പാടി, കൽപ്പറ്റ, ഷൊര്‍ണൂര്‍ എന്നിവ ഡിസംബറിലും ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവ അടുത്ത വർഷം മാര്‍ച്ച് 31-നും പൂട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
إرسال تعليق