ഇ​ന്ത്യ​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന 11ത​രം വവ്വാലു​ക​ള്‍​ക്ക്​ നി​പ വൈ​റ​സ്​ വാ​ഹ​ക​രാ​കാ​ന്‍ ക​ഴി​യു​മെ​ന്ന്​ പ​ഠ​ന​ങ്ങ​ള്‍....!!!

ഇ​ന്ത്യ​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന 11ത​രം വവ്വാലു​ക​ള്‍​ക്ക്​ നി​പ വൈ​റ​സ്​ വാ​ഹ​ക​രാ​കാ​ന്‍ ക​ഴി​യു​മെ​ന്ന്​ പ​ഠ​ന​ങ്ങ​ള്‍....!!!

ഇ​ന്ത്യ​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന 11ത​രം വവ്വാലു​ക​ള്‍​ക്ക്​ നി​പ വൈ​റ​സ്​ വാ​ഹ​ക​രാ​കാ​ന്‍ ക​ഴി​യു​മെ​ന്ന്​ പ​ഠ​ന​ങ്ങ​ള്‍ പറയുന്നു. ഇ​തി​ല്‍ കേ​ര​ള​ത്തി​ല്‍ പൊ​തു​വെ കാ​ണു​ന്ന ഏ​ഴി​നം വ​വ്വാ​ലു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. പ​ഠ​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ല്‍ നി​പ വാ​ഹ​ക​രു​ടെ ഇ​ന​ത്തി​ല്‍ ഇ​നി​യും വ​ര്‍​ദ്ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ്​ ശാ​സ്​​ത്ര​ജ്ഞ​ര്‍ ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. നി​പ വൈ​റ​സി​ന്‍റെ ഉ​റ​വി​ടം പു​തി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തു​ക വെ​ല്ലു​വി​ളി​യാ​ണെ​ന്നും പ​ഠ​ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​പ​ക്ക്​ വ​വ്വാ​ലു​ക​ള്‍​ക്കു പു​റ​മെ മ​റ്റ്​ ജീ​വി​വ​ര്‍ഗ്​ഗ​ങ്ങ​ളി​ലും വ​സി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ്​ പു​തി​യ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നെ ദു​ഷ്​​ക​ര​മാ​ക്കു​ന്ന​ത്. ജീ​വി​ക​ളു​ടെ സ്ര​വ പ​രി​ശോ​ധ​ന (സി​റോ​ള​ജി) വ​ഴി ഉ​റ​വി​ടം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ക​യും പ്ര​യാ​സ​ക​ര​മാ​ണ്.
       വ​ര​ണ്ട കാ​ലാ​വ​സ്ഥ​യി​ല്‍ ഒ​രു കൂ​ട്ടം വ​വ്വാ​ലു​ക​ള്‍ പു​തി​യ താ​മ​സ​സ്ഥ​ലം തേ​ടു​മ്പോ​ഴും നി​പ വൈ​റ​സ്​ വ്യാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം വൈ​റ​സ്​ പു​റ​ത്തു ​വി​ടു​ന്ന രീ​തി​യും നി​പ രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന​മാ​ണെ​ന്ന്​ വ​ന​ശാ​സ്​​ത്ര കോ​ള​ജി​ലെ വ​ന്യ​ജീ​വി പ​ഠ​ന കേ​ന്ദ്രം ​​പ്ര​ഫ​സ​ര്‍ പി.​ ഒ. ന​മീ​ര്‍ ഉ​ള്‍​പ്പെ​ടെ ഒ​മ്പത്​ ശാ​സ്​​ത്ര​ജ്ഞ​രു​ടെ പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​നു​ഷ്യ​രു​മാ​യി അ​ടു​ത്ത്​ പെ​രു​മാ​റു​ന്ന വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ വൈ​റ​സ്​ ബാ​ധ​ക്ക്​ ഒ​രു പാ​ല​മാ​കാം.
      1998ല്‍ ​മ​ലേ​ഷ്യ​യി​ലും 2001, 2007 വര്‍​ഷ​ങ്ങ​ളി​ല്‍ കി​ഴ​ക്കേ ഇ​ന്ത്യ​യി​ലും 2001ന്​ ​ശേ​ഷം വ​ര്‍​ഷം തോ​റും ബം​ഗ്ലാ​ദേ​ശി​ലും നി​പ ബാ​ധ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. മ​ലേ​ഷ്യ​യി​ല്‍ വ​വ്വാ​ലു​ക​ള്‍ ക​ടി​ച്ച ഫ​ല​ങ്ങ​ള്‍ ക​ഴി​ച്ച പ​ന്നി​ക​ളി​ലൂ​ടെ​യാ​ണ് മ​നു​ഷ്യ​ര്‍​ക്ക്​​ നി​പ ബാ​ധി​ച്ച​ത്. ബം​ഗ്ലാ​ദേ​ശി​ല്‍ വ​വ്വാ​ല്‍ ഭ​ക്ഷി​ച്ച ഈ​ന്ത​പ്പ​ഴം ക​ഴി​ച്ച​വ​ര്‍​ക്കാ​ണ്​ വൈ​റ​സ്​ പി​ടി​പെ​ട്ട​ത്. കേ​ര​ള​ത്തി​ല്‍ 2018ല്‍ ​നി​പ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ശേ​ഷം ഷ​ഡ്​​പ​ദ​ഭോ​ജി​ക​ളാ​യ 'മെ​ഗാ​ഡെ​ര്‍​മ സ്​​പാ​സ്​​മ' വ​വ്വാ​ലു​ക​ളി​ലാ​ണ്​ ആ​ദ്യ​കാ​ല പ​ഠ​നം കേ​ന്ദ്രീ​ക​രി​ച്ച​ത്. ശേഷം 'പെ​ട്രോ​പ​സ്​ മേ​ഡി​യ​സ്​' വ​വ്വാ​ലു​ക​ളി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ 19 ശ​ത​മാ​ന​ത്തി​ലും നി​പ വൈ​റ​സ്​ ക​ണ്ടെ​ത്തി. എ​ന്നാ​ല്‍, വ​വ്വാ​ലു​ക​ളി​ല്‍​നി​ന്ന്​ മ​നു​ഷ്യ​രി​ലേ​ക്ക്​ പ​ക​ര്‍​ന്ന​ത്​ എ​ങ്ങ​നെ​യെ​ന്ന​ത്​ അ​ജ്ഞാ​ത​മാ​ണ്.

Post a Comment

വളരെ പുതിയ വളരെ പഴയ