11 പേര്‍ക്ക് നിപ്പ ലക്ഷണം, 54 പേര്‍ ഹൈ റിസ്ക്; കോഴിക്കോട്ട് കോവിഡ് വാക്സിനേഷൻ നിർത്തി.
കോഴിക്കോട്: നിപ്പ ബാധിച്ചു കോഴിക്കോട് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള 11 പേര്‍ക്ക് രോഗലക്ഷണം. രോഗലക്ഷണമുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 8 പേരുടെ സാംപിളുകള്‍ അന്തിമ പരിശോധനയ്ക്ക് എന്‍ഐവി പുണെയിലേക്കയച്ചു.
സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരില്‍, 39 പേർ ആശുപത്രിയിൽ ഐസലേഷനിലാണ്. ഇതിൽ 11 പേർക്കു രോഗലക്ഷണങ്ങളുണ്ട്. 251ൽ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 54 പേര്‍ ഹൈ റിസ്ക് പട്ടികയിലാണ്. നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ രണ്ടു ദിവസം കോവിഡ് വാക്സിനേഷന്‍ വിതരണം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ