കോട്ടയം ജില്ലയില്‍ 1020 പേര്‍ക്ക് കോവിഡ്.

കോട്ടയം ജില്ലയില്‍ 1020 പേര്‍ക്ക് കോവിഡ്.

കോട്ടയം ജില്ലയില്‍ 1020 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  996 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
       സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 24 പേര്‍ രോഗബാധിതരായി. പുതിയതായി 7265 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 14.03 ശതമാനമാണ്.
        രോഗം ബാധിച്ചവരില്‍ 478 പുരുഷന്‍മാരും 418 സ്ത്രീകളും  124 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2555 പേര്‍ രോഗമുക്തരായി. 9733 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 2,68,165 പേര്‍ കോവിഡ് ബാധിതരായി.  2,55,839 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54,214 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
       രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ :-

കോട്ടയം-106

പനച്ചിക്കാട്-69

ചങ്ങനാശേരി-43

ചിറക്കടവ്-36

കാഞ്ഞിരപ്പള്ളി-34

പാമ്പാടി-25

തൃക്കൊടിത്താനം-23

പാറത്തോട്, മാടപ്പള്ളി-22

എരുമേലി, ഞീഴൂര്‍, കറുകച്ചാല്‍-21

തലയോലപ്പറമ്പ്, മൂന്നിലവ്, വെള്ളൂര്‍-17

തലപ്പലം, ടി.വി പുരം-16

കാണക്കാരി, വാകത്താനം-15

മണര്‍കാട്, അതിരമ്പുഴ, പുതുപ്പള്ളി, മുളക്കുളം, വാഴപ്പള്ളി-14

കുറിച്ചി, ഉദയനാപുരം, പള്ളിക്കത്തോട്, അയ്മനം-13

വിജയപുരം, കൂരോപ്പട, കടുത്തുരുത്തി,മണിമല, മുണ്ടക്കയം-12

വൈക്കം, നെടുംകുന്നം, രാമപുരം, ഭരണങ്ങാനം-11

കുറവിലങ്ങാട്, വാഴൂര്‍, പാലാ, ഏറ്റുമാനൂര്‍, തലയാഴം, തിടനാട്-10

ഉഴവൂര്‍, കിടങ്ങൂര്‍, പായിപ്പാട്, മുത്തോലി, വെള്ളാവൂര്‍, ഈരാറ്റുപേട്ട-9

ആര്‍പ്പൂക്കര, എലിക്കുളം, പൂഞ്ഞാര്‍ തെക്കേക്കര, തിരുവാര്‍പ്പ്-8

കുമരകം, കോരുത്തോട്, മീനടം-7

മാഞ്ഞൂര്‍, കൂട്ടിക്കല്‍, മറവന്തുരുത്ത്, നീണ്ടൂര്‍, അയര്‍ക്കുന്നം-6

ചെമ്പ്, പൂഞ്ഞാര്‍, കങ്ങഴ-5

മരങ്ങാട്ടുപിള്ളി-4

കരൂര്‍, കടപ്ലാമറ്റം, തീക്കോയി, കടനാട്, മീനച്ചില്‍-3

വെളിയന്നൂര്‍-2

മേലുകാവ്, വെച്ചൂര്‍, കൊഴുവനാല്‍, തലനാട്, അകലക്കുന്നം-1

Post a Comment

വളരെ പുതിയ വളരെ പഴയ