മലങ്കര കത്തോലിക്കാ സഭയിലെ വന്ദ്യ ബർണബാസ് പിതാവ് കാലം ചെയ്തു.
ഗുഡ്ഗാവ്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് രൂപതാദ്ധ്യക്ഷൻ ജേക്കബ് മാർ ബർണബാസ്(60) തിരുമേനി കാലം ചെയ്തു. കോവിഡ് അനുബന്ധ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഗുഡ്ഗാവ് ഫോർട്ടീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റാന്നി കണ്ണംപള്ളി ഏറത്ത് കുടുംബാംഗമാണ്.
സഭയുടെ ബാഹ്യകേരള മിഷൻ ബിഷപ്പായി 2007ലാണ് ജേക്കബ് മാർ ബർണബാസ് ചുമതലയേറ്റത്. 2015ൽ ഗുരുഗ്രാം രൂപതാദ്ധ്യക്ഷനായി സ്ഥാനമേറ്റ ഡോ. ജേക്കബ് മാർ ബർണബാസ് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രചോദന സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കോവിഡ് കാലത്ത് ഉൾപ്പെടെ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. തെരുവിൽ കഴിയുന്നവർക്ക് ദിവസവും ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയും 2010 മുതൽ ഡോ. ജേക്കബ് മാർ ബർണബാസിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ