മഹാത്മ അയ്യൻകാളി ജയന്തി ആഘോഷം നടത്തി പട്ടികജാതി മോർച്ച.
കോട്ടയം: പട്ടികജാതി മോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മാ അയ്യൻകാളി ജയന്തി
ആഘോഷത്തിൻ്റെ സമാപന സമ്മേളനം ബിജെപി ജില്ലാ ഓഫീസിൽ വെച്ച് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ: നോബിൾ മാത്യു ഉദ്ഘാടനം ചെയ്യതു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡൻറ് എൻ. കെ. റെജി അദ്ധ്യക്ഷത വഹിച്ചു. ബി.എ.എം.എസ് ബിരുദം നേടിയ മീനു. ബി. രാജിനെയും എസ്.എസ്.എൽ.സി, പ്ലസ് ടുവിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും പഞ്ചവാദ്യകലാകരൻ പ്രദീപിനെയും ആദരിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം എൻ. ഹരി, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ, പട്ടികവർഗ്ഗ സംസ്ഥാന വൈസ് പ്രസിഡൻ്റ് കമലമ്മ രാഘവൻ, ബിജെപി ജില്ലാ സെക്രട്ടറി രമേശ് കാവിമറ്റം, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡൻ്റ് രവീന്ദ്രൻ വാകത്താനം, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സോബിൻലാൽ, പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡൻ്റുറുമാരായ പ്രദീപ് പാപ്പാലി, അജയകുമാർ എന്നിവർ ജന്മദിന സന്ദേശം നൽകി. പട്ടികജാതി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ. ആർ. പ്രദീപ് സ്വാഗതവും, പട്ടികജാതി മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ഉഴവൂർ അനിൽ കൃതജ്ഞതയും പറഞ്ഞു.
إرسال تعليق