കൊല്ലത്ത് കൊവിഡ് ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.
കൊല്ലം: പുനലൂരിനടുത്ത് തൊളിക്കോട്ട് ആണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വകുമാറാണ് (20) മരിച്ചത്. സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വകുമാർ. കൊവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ