നാലായിരത്തോളം അങ്കണവാടി ജീവനക്കാര്‍ക്ക് രാഹുലിന്റെ വക ഓണക്കോടി.

നാലായിരത്തോളം അങ്കണവാടി ജീവനക്കാര്‍ക്ക് രാഹുലിന്റെ വക ഓണക്കോടി.
വയനാട്: തൻ്റെ പാര്‍ലമെന്‍റ് മണ്ഡലത്തിലെ അങ്കണവാടി ജീവനക്കാര്‍ക്ക് രാഹുല്‍ ഗാന്ധി എംപിയുടെ വക ഓണക്കോടി. മണ്ഡലപരിധിയിലെ നാലായിരത്തോളം അങ്കണവാടി ജീവനക്കാര്‍ക്ക് സമ്മാനം കൈമാറി. 1836 അങ്കണവാടികളിലെ വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും അടക്കമുളള ജീവനക്കാര്‍ക്കാണ് ഓണക്കോടി ലഭിച്ചത്. കോവിഡ് കാലത്തും മികച്ച സേവനം കാഴ്ച വച്ച ജോലിക്കാരെന്ന നിലയ്ക്കാണ് ഇവരെ പരിഗണിച്ചത്.
      ഓണക്കോടിയുടെ വയനാട് പാർലമെന്‍റ്തല വിതരണോദ്ഘാടനം എ. പി. അനിൽകുമാർ എംഎൽഎ നിർവഹിച്ചു. കഴിഞ്ഞ വർഷം മണ്ഡലത്തിലെ ആശ വർക്കർമാർക്കും പാലിയേറ്റീവ് നഴ്സുമാർക്കുമായിരുന്നു രാഹുൽ ഓണസമ്മാനം നൽകിയത്.

Post a Comment

വളരെ പുതിയ വളരെ പഴയ