പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം.

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം.
കോട്ടയം: പ്ലസ്   വണ്‍ കോഴ്സില്‍  സ്പോര്‍ട്സ്  ക്വാട്ടയില്‍ പ്രവേശനം തേടുന്ന   വിദ്യാര്‍ത്ഥികള്‍ ഹയര്‍  സെക്കന്‍ഡറി  വകുപ്പിന്‍റെ www.hscap.kerala.gov.in എന്ന ഏകജാലക  സൈറ്റില്‍ ജനറല്‍  രജിസ്ട്രേഷന്‍ നടത്തുന്നതോടൊപ്പം കായിക  രംഗത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി  സ്പോര്‍ട്സ്  ക്വാട്ട  രജിസ്ട്രേഷനും നടത്തണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
      2019 ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31  വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ്  സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിനായി പരിഗണിക്കുക. രജിസ്റ്റര്‍ ചെയ്യുമ്പോള്‍  ലഭിക്കുന്ന പ്രിന്‍റ് ഔട്ടും,  കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും  വിദ്യാര്‍ത്ഥികളുടെ  ഇ-മെയില്‍ വിലാസത്തില്‍ നിന്ന് കോട്ടയം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് ktmplusonesportsquota@gmail.com എന്ന വിലാസത്തിലേക്ക് സെപ്റ്റംബര്‍ എട്ടിനകം ഈ മെയില്‍ ചെയ്യണം. ഇവ പരിശോധിച്ചതിനു ശേഷം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍  നല്‍കുന്ന  സ്കോര്‍ കാര്‍ഡ് വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്ത് സ്കൂള്‍ ഓപ്ഷന്‍ നല്‍കണം. ജില്ലാ, സംസ്ഥാന കായിക അസോസിയേഷനുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ രജിസ്റ്റര്‍ നമ്പര്‍ അല്ലെങ്കില്‍ സീരിയല്‍ നമ്പര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സര്‍വറുടെ ഒപ്പ് എന്നിവ ഉണ്ടായിരിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2563825, 9447395988 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെപെടാവുന്നതാണ്.


Post a Comment

വളരെ പുതിയ വളരെ പഴയ