സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; യാത്ര ചെയ്യാന്‍ പാസ് നിര്‍ബന്ധം.

സംസ്ഥാനത്ത്  ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; യാത്ര ചെയ്യാന്‍ പാസ് നിര്‍ബന്ധം.


തിരു.: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാവും ഉണ്ടായിരിക്കുക. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ ഇന്ന് തുറക്കാന്‍ അനുവാദമുള്ളൂ. ഒഴിവാക്കാനാകാത്ത യാത്ര ആവശ്യമാണെങ്കില്‍ പാസ് നിര്‍ബന്ധമാണ്.
       മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന അവലോകനയോഗത്തില്‍ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, വരും ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ ഒഴിവാക്കിയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണു സാധ്യത. രാത്രികാല കര്‍ഫ്യു കൂടുതല്‍ കര്‍ശനമാക്കാനും ആലോചിക്കുന്നുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ