ഹരീഷിൻ്റെ ധീരത, കുളത്തിൽ വീണ പെൺകുട്ടിക്ക് രക്ഷയായി.
ഇദ്ദേഹം ഹരീഷ്, കോട്ടയം ചമ്പക്കര സ്വദേശി ആണ്. ഇന്നലെ (26/08/2021, വ്യാഴം) കോട്ടയം മൂലേടം തൃക്കയിൽ ക്ഷേത്രക്കുളത്തിന് സമീപം സൈക്കിൾ ചവിട്ടുകയായിരുന്ന പെൺകുട്ടി ബാലൻസ് തെറ്റി കുളത്തിൽ വീണു. ആ സമയം അതുവഴി വന്ന കല്യാണ പാർട്ടിയോടപ്പം ഉണ്ടായിരുന്ന ഫോട്ടോഗ്രാഫർ ഹരീഷ്, കുളത്തിന്റെ ആഴമോ അപകടാവസ്ഥയോ നോക്കാതെ എടുത്തു ചാടി, ആ കുട്ടിയെ രക്ഷപ്പെടുത്തി. കുളത്തിൽ ചാടി കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടയിൽ ഹരീഷിന്റെ മൊബൈൽ ഫോൺ വെള്ളം കയറി നശിച്ചതൊഴിച്ചാൽ, വേറെ പരിക്കുകൾ ഒന്നും തന്നെ കുട്ടിക്കോ ഹരീഷിനോ ഉണ്ടായില്ല. ഹരീഷ് കാണിച്ച ഈ ധീരതക്ക് അഭിനന്ദനങ്ങൾ.....
ഹരീഷ് ഫോട്ടോഗ്രാഫിയോടൊപ്പം ക്ഷേത്രങ്ങളിൽ ചിത്രപ്പണികളും കൊത്തുപണികളും ചെയ്തു വരുന്നു.
ആ കൊച്ചിന്റെ വീട്ടുകാരോടാ..... ഞങ്ങടെ ചെറുക്കന് പുതിയ ഫോൺ മേടിച്ചു കൊടുത്തേക്കണം. ഒന്നാമതേ കൊറോണയായിട്ട് വർക്ക് കുറവാ കേട്ടല്ലോ ❤❤❤
മറുപടിഇല്ലാതാക്കൂഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ