മത്സ്യഗ്രാമത്തിലേക്ക് ഇനി മുഹമ്മയും.

മത്സ്യഗ്രാമത്തിലേക്ക് ഇനി മുഹമ്മയും.
 
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുഴുവൻ പൊതു ജലാശയങ്ങളിലും മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് മുഹമ്മ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം കല്ലാപ്പുറത്ത് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി. രാജേശ്വരി നിർവഹിച്ചു.
      എവിടെയെല്ലാം ജലശയങ്ങൾ ഉണ്ടോ അവിടെയെല്ലാം മത്സ്യം എന്ന സർക്കാർ പദ്ധതി ഒരു മാസത്തിനുള്ളിൽ പൂർണ്ണമായും പഞ്ചായത്തിൽ നടപ്പാക്കും. പഞ്ചായത്തിലെ പൊതുകുളങ്ങൾ, സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരുടെ ഉടമസ്ഥതയിലുള്ള കുളങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കും. കുടുംബശ്രീ യൂണിറ്റുകൾ, പുരുഷ സ്വശ്രയ സംഘങ്ങൾ, ക്ലബ്ബുകൾ, റെസിഡൻഷ്യൽ അസോസിയേഷൻസ്, പൊതു സ്വകാര്യ സഥാപനങ്ങൾ എന്നിവരെയും പദ്ധതിയുടെ ഭാഗമാക്കും.
       ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സ്വപ്ന ഷാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ എൻ. ടി. റെജി, ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു രാജീവ്‌, ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിഷ്ണു, ഷെജിമോൾ, സി. ബി. ഷാജികുമാർ, മത്സ്യഭവൻ ഓഫീസർ ദീപ ഷൺമുഖൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ