കാർഷിക കടങ്ങൾ എഴുതി തള്ളാം. അതിനുള്ള ഫണ്ടുണ്ട്. പി. സി. തോമസ്.
രാജ്യത്തിനു വേണ്ടി ഏറ്റവും വലിയ സംഭാവന ചെയ്തിട്ടുള്ള, എന്നാൽ ഇന്ന് പ്രത്യേക സാഹചര്യത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടുന്ന, കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ എല്ലാവർക്കും താൽപര്യമുണ്ടെങ്കിലും, അതിന് തക്കതായ തുക എങ്ങനെ കണ്ടെത്തും, എന്ന സന്ദേഹമാണ് പലപ്പോഴും ഉള്ളത്. അതിനുള്ള മാർഗ്ഗം കണ്ടെത്തിയാൽ കർഷകരെ സഹായിക്കാൻ സർക്കാരുകൾ തയ്യാറാണ് എന്നാണ് മനസ്സിലാക്കുന്നതെന്ന്, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി. സി. തോമസ്.
ഇന്ത്യയിലെ ബാങ്കുകളിൽ ആർക്കും വേണ്ടാതെ, ആരും അന്വേഷിക്കാതെ കിടക്കുന്ന തുകയുടെ (unclaimed debts) വലുപ്പം ചറുതൊന്നുമല്ല. 82,025 കോടി രൂപയാണ് ഇന്ത്യയുടെ ബാങ്കുകളുടെ അക്കൗണ്ടുകളിൽ അപ്രകാരം ഉണ്ടായിരുന്ന തുക. അത് അടുത്ത കാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഈ തുകയിൽ നിന്ന്, പാവപ്പെട്ടവരായ മുഴുവൻ കർഷകരുടേയും കാർഷിക കടം എഴുതിതള്ളാൻ പറ്റുമെന്ന് കാണിച്ചു കൊണ്ടും, അപ്രകാരം ചെയ്യണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടും, തോമസ് പ്രധാനമന്ത്രിക്കും, ധനമന്ത്രിക്കും, കത്തുകളയച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ