ലോക്ക് ഡൗണില്ല, നിയന്ത്രണം കടുപ്പിക്കും, ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ നടപടി.
തിരു.: ആൾക്കൂട്ടം നിയന്ത്രിക്കാൻ കർശന നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. ഓണാഘോഷം അവസാനിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കർശനമാക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. കോവിഡ് സ്ഥിരീകരണ നിരക്ക് കൂടുതലുള്ള ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
പൂർണ്ണമായുള്ള അടച്ചിടലിനോട് സർക്കാരിനു യോജിപ്പില്ല. പ്രാദേശിക അടിസ്ഥാനത്തിൽ തെരുവുകളെ ക്ലസ്റ്ററായി കണക്കാക്കി നിയന്ത്രണം കടുപ്പിക്കാനാണ് ആലോചന. ഇന്നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. പരിശോധനയും വാക്സിനേഷനും കൂട്ടാനും തീരുമാനമായി.
ഇന്നലെ 13,383 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിവാര ഇൻഫെക്ഷൻ റേഷ്യോ എട്ടിനു മുകളിലുള്ള 414 വാർഡുകളാണുള്ളത്. ഇവിടെ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ