ഷോബിറ്റ് എം. തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

ഷോബിറ്റ് എം. തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു. 
കോട്ടയം: കൊമ്പന്മാരെ വമ്പന്മാരാക്കിയ സഹോദരങ്ങളിൽ രണ്ടാമത്തെയാൾക്കും വിട. ആനപ്രേമികളുടെയും ഉത്സവ പ്രേമികളുടെയും മനസിൽ എന്നും നിറഞ്ഞു നിൽക്കുന്നതാണ് പാമ്പാടി രാജന്റെ ഉടമകളുടെ പേരുകളും മുഖവും. ഉത്സവവേദികളിൽ നിറഞ്ഞാടിയ കൊമ്പന്മാരെ ഇന്നു കാണുന്ന പേരിന് അർഹരാക്കിയത് ഷോബിറ്റും സഹോദരനും ചേർന്നാണ്. ഗജരാജൻ പാമ്പാടി രാജന്റെ ഉടമ ഷോബിറ്റ് എം. തോമസിന്റെ നിര്യാണത്തിൽ കേരള ഫെസ്റ്റിവൽ കോർഡിനേഷൻ ജില്ലാ കമ്മറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡൻറ്  എൻ. ജയരാജ് എം.എൽ.എ, എലിഫൻറ് ഓണേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി രവീന്ദ്രനാഥൻ നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: രാജേഷ് പല്ലാട്ട്,  ജില്ലാ സെക്രട്ടറി ഹരി ഉണ്ണിപ്പള്ളി, ഓർഗനൈസിംങ്ങ് സെക്രട്ടറി രാജേഷ് നട്ടാശേരി, ട്രഷറർ ഉണ്ണി കിടങ്ങൂർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Post a Comment

വളരെ പുതിയ വളരെ പഴയ