കോന്നി ബ്ലോക്ക് പഞ്ചായത്തിൽ കൂറുമാറിയ കോൺഗ്രസ് അംഗം സിപിഎം പിന്തുണയിൽ പ്രസിഡന്റ്.
പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്തിൽ കൂറുമാറിയ കോൺഗ്രസ് അംഗം സിപിഎം പിന്തുണയോടെ പ്രസിഡന്റായി. യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ കോൺഗ്രസ് അംഗത്തിന്റെ പിന്തുണയിൽ സിപിഎം കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടർന്നു പ്രസിഡന്റ് രാജിവച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് നടന്നത്.
പഴയ ഭരണസമിതിയിൽ സ്ഥിരംസമിതി അദ്ധ്യക്ഷയായിരുന്ന ജിജി സജിയാണ് സിപിഎം പിന്തുണയോടെ പ്രസിഡന്റായത്. 13 അംഗ ബ്ലോക്കിൽ 7 യുഡിഎഫ് അംഗങ്ങളും 6 എൽഡിഎഫ് അംഗങ്ങളുമാണുള്ളത്. ജിജി സജിക്ക് 7 പേരുടെ വോട്ടു ലഭിച്ചു. എതിരായി മത്സരിച്ച മുൻ പ്രസിഡന്റ് കോൺഗ്രസിലെ എം. വി. അമ്പിളിക്ക് 6 വോട്ടാണ് ലഭിച്ചത്. ഇവിടെ വൈസ് പ്രസിഡന്റിനെയും അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ