കൈറ്റ് വിക്ടേഴ്‌സില്‍ പ്ലസ്‌വണ്‍ ലൈവ് ഫോണ്‍-ഇന്‍ പരിപാടി.

കൈറ്റ് വിക്ടേഴ്‌സില്‍ പ്ലസ്‌വണ്‍ ലൈവ് ഫോണ്‍-ഇന്‍ പരിപാടി.

കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌വണ്‍ കുട്ടികള്‍ക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നല്‍കുന്ന ലൈവ് ഫോണ്‍-ഇന്‍ പരിപാടി വെള്ളിയും ഞായറുമായി സംപ്രേഷണം ചെയ്യും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ കൈറ്റ് വിക്ടേഴ്‌സില്‍ ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ക്ക് പകരം പൊതുപരിപാടികളായിരിക്കും. 
      രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 01.30-നും വൈകുന്നേരം 04.00-നും 06.30നും യഥാക്രമം ഇക്കണോമിക്‌സ്, മാത്‌സ്, അക്കൗണ്ടന്‍സി ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഞായറാഴ്ച രാവിലെ 08.00, 10.30 ഉച്ചയ്ക്ക് 01.00, 03.30, വൈകുന്നേരം 06.00 സമയങ്ങളില്‍ യഥാക്രമം കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, ബയോളജി, ഹിസ്റ്ററി, ഫിസിക്‌സ് ക്ലാസുകളുടെ ലൈവ് ഫോണ്‍-ഇന്‍ സംപ്രേഷണമുണ്ടായിരിക്കും. 
      വെള്ളിയാഴ്ച പ്ലസ്‌വണ്‍ ലൈവ് ഫോണ്‍-ഇന്‍ പ്രമാണിച്ച് മറ്റു ക്ലാസുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. പ്ലസ്‌വണ്‍ പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തില്‍ എണ്‍പതിലധികം റിവിഷന്‍ ക്ലാസുകളും 21 വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും ഫസ്റ്റ്‌ബെല്‍ പോര്‍ട്ടലില്‍ (firstbell.kite.kerala.gov.in) ലഭ്യമാണെന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. 
ലൈവ് ഫോണ്‍-ഇന്‍ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍: 18004259877.

Post a Comment

വളരെ പുതിയ വളരെ പഴയ