രോഗി ഡ്രൈവറുടെ കഴുത്തിനു കുത്തിപ്പിടിച്ചു; ആംബുലന്‍സ് മറിഞ്ഞു ഡ്രൈവര്‍ക്ക് പരുക്ക്.
തിരു.: ആംബുലന്‍സില്‍ വീട്ടിലേക്ക് പോയ രോഗി, ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിനു കുത്തിപിടിച്ച് ആക്രമിക്കാന്‍ ശ്രമിക്കവെ, നിയന്ത്രണം വിട്ട ആംബുലന്‍സ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്കേറ്റു.
ഞായറാഴ്ച രാത്രി, തിരുവനന്തപുരം കാട്ടാക്കട അണപ്പാടിനു സമീപമായിരുന്നു സംഭവം. ആംബുലന്‍സ് ആറടി താഴ്ചയിലേക്കാണ് മറിഞ്ഞത്. ഡ്രൈവറെ ആക്രമിച്ച മദ്യ ലഹരിയിലായിരുന്ന രോഗി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഒരു അപകടത്തില്‍ കാലിന് പരിക്കേറ്റ യുവാവ് കുഴിവിളയിലെ വീടിലേക്ക് പോകുന്നതിനു വേണ്ടിയാണ് മലയിന്‍കീഴ് താലൂക്ക് ആശുപത്രി വളപ്പില്‍ നിന്ന് ഒറ്റയ്ക്ക് ആബുലന്‍സില്‍ കയറിയത്. ആശുപത്രിയില്‍ പരാക്രമം കാട്ടിയതോടെ ഒപ്പമുണ്ടായിരുന്നവര്‍ യുവാവിനെ ഉപേക്ഷിച്ച് മടങ്ങി. ചികിത്സയ്ക്ക് ശേഷം കുഴിവിളയിലെ വീട്ടിലേക്ക് പോകാന്‍ ആശുപത്രിക്ക് സമീപം നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ കയറി. ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ സംസാരിച്ചിരുന്ന യുവാവ് അണപ്പാടിന് സമീപമെത്തിയപ്പോള്‍ ബഹളം വച്ച് ഡ്രൈവറുടെ കഴുത്തിന് പിടിച്ചു. ഇതോടെ നിയന്ത്രണം തെറ്റിയ ആംബുലന്‍സ് സമീപത്തെ പുരയിടത്തിലെ താഴ്ചയിലേക്ക് പതിച്ചു. വേഗത കുറവായിരുന്നതിനാല്‍ വലിയ അപകടമൊന്നു മുണ്ടായില്ല. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഡ്രൈവറെ രക്ഷപ്പെടുത്തി. ആംബുലന്‍സ് കുഴിയില്‍ നിന്നും കരക്കെത്തിച്ചു. യുവാവിനായി മാറനല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആംബുലന്‍സ് ഉടമ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ച ആംബുലന്‍സ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഡ്രൈവര്‍ അമല്‍ മണിയറവിള താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ