ഹിന്ദു ഐക്യവേദി സായാഹ്ന ധർണ്ണ നടത്തി.
കോട്ടയം: പട്ടികജാതി പട്ടികവർഗ്ഗ ഫണ്ട് തിരിമറിയിൽ അന്വേഷണം നടത്തുക, മിനിമം ലംപ്സം ഗ്രാന്റ് 1000 രൂപ ആക്കുക, കോളനികളുടെ ശോച്യാവസ്ഥ പരിഹരിക്കുക, കോളനികളിൽ പഠന സഹായവും വൈഫൈ കണക്ഷനും നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു് ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കോട്ടയം താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്ക്വയറിൽ സായാഹ്ന ധർണ്ണ നടന്നു. പട്ടിക വിഭാഗങ്ങളുടെ ഫണ്ട് തട്ടിയെടുക്കുകയും ലാപ്സാക്കുകയും ചെയ്യുന്നവരെ സംരക്ഷിക്കുന്ന പിണറായി സർക്കാർ രാജിവക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന അദ്ധ്യക്ഷൻ പി. എസ്. പ്രസാദ് ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവർഗ്ഗ ഫണ്ട് തിരിമറി നടത്തുന്ന മുഖ്യമന്ത്രി, മുസ്ലീം ന്യൂനപക്ഷത്തെ താലോലിക്കുകയാണ്. കേന്ദ്രഫണ്ട് തട്ടിയെടുക്കുന്നതിൽ പ്രധാനികൾ സിപിഎം നേതാക്കളാണ്, അതുകൊണ്ട് സംസ്ഥാന തല അന്വേഷണത്തിനു പകരം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് മുഖ്യ പ്രഭാഷണത്തിൽ ഹിന്ദു ഐക്യവേദി കോട്ടയം ജില്ല ജനറൽ സെക്രട്ടറി കെ. യു. ശാന്തകുമാർ ആവശ്യപ്പെട്ടു. കേരള വേലൻ മഹാസഭ ജില്ല സമിതി അംഗം വി. എൻ. സോമൻ, കേരള ഗണക മഹാസഭ ജില്ല സെക്രട്ടറി വിജയകുമാർ പേരൂർ, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് എസ്. ശങ്കർ, ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, വർക്കിംഗ് പ്രസിഡണ്ട് സതീശൻ, സംഘടന സെക്രട്ടറി കെ. ജി. തങ്കച്ചൻ, സെക്രട്ടറി സനീഷ് എന്നിവർ പ്രസംഗിച്ചു.
إرسال تعليق