​രണ്ട് ഡോ​സ് വാ​ക്സി​നെ​ടു​ത്ത ശേ​ഷം രാ​ജ്യ​ത്താ​കെ 87,000 ലേ​റെ ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രിച്ചു.


​രണ്ട് ഡോ​സ് വാ​ക്സി​നെ​ടു​ത്ത ശേ​ഷം രാ​ജ്യ​ത്താ​കെ 87,000 ലേ​റെ ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രിച്ചു.
രണ്ട് ഡോ​സ് വാ​ക്സി​നെ​ടു​ത്ത ശേ​ഷം രാ​ജ്യ​ത്താ​കെ 87,000 ലേ​റെ ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഇ​തി​ൽ 46% കേ​സു​ക​ളും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ അറിയിച്ചു.
       ആ​ദ്യ ഡോ​സ് കു​ത്തി​വ​യ്പ്പി​ന് ശേ​ഷം കേ​ര​ള​ത്തി​ൽ 80,000 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ണ്ടാ​മ​ത്തെ ഡോ​സി​ന് ശേ​ഷം 40,000 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞി​ട്ടും കേ​ര​ള​ത്തി​ല്‍ കേ​സു​ക​ള്‍ ഉ​യ​ര്‍​ന്ന നി​ല​യി​ല്‍ ത​ന്നെ നി​ല്‍​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.
       വാ​ക്‌​സി​നെ​ടു​ത്ത ശേ​ഷം കോ​വി​ഡ് വ​ന്ന 200 ഓ​ളം പേ​രു​ടെ സാ​മ്പി​ളു​ക​ളു​ടെ ജ​ന​തി​ക ശ്രേ​ണി പ​രി​ശോ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ